അബുദാബി: കോവിഡ് 19 ചികിൽസയിൽ സുപ്രധാന നേട്ടവുമായി യുഎഇ. സ്റ്റെം സെൽ ചികിത്സയാണ് അബുദാബിയിലെ സ്റ്റെംസെൽ സെന്ററിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്. നിർണ്ണായക നേട്ടം കൈവരിച്ചതിന് ഗവേഷകരും,ഡോക്ടർമാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികൾ അഭിനന്ദിച്ചു. കൊറോണ രോഗബാധിതരുടെ രക്തത്തിൽനിന്ന് മൂലകോശം എടുത്ത് അവയിൽ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തിൽ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്. കൊറോണ പ്രതിരോധത്തിനെതിരെ ആഗോള തലത്തിൽ തന്നെ ഉപകാരപ്രദമായ നേട്ടമുണ്ടാക്കിയതിന് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഭരണാധികാരികൾ നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ യുഎഇ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരികൾ വ്യക്തമാക്കി. സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നൽകി. 73 രോഗികളിൽ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്. ശ്വാസകോശ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ പ്രതികരണം ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് ചികിത്സഫലമുണ്ടാക്കുമെന്ന് അനുമാനിക്കുന്നു. ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. പരീക്ഷണം നടത്തുന്ന രോഗികൾക്ക് നിലവിലെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. #عاجل_وام | علاج مبتكر لفيروس (#كوفيد_19) طوره مركز الخلايا الجذعية الإماراتي مع نتائج واعدة pic.twitter.com/OWxwfugY0R — وكالة أنباء الإمارات (@wamnews) May 1, 2020 Content Highlights:Abu Dhabi stem cell center develops 'promising' new COVID-19 treatment
from mathrubhumi.latestnews.rssfeed https://ift.tt/2yX4Id3
via IFTTT
0 അഭിപ്രായങ്ങള്‍