ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും കോവിഡ്-19 ബാധ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ആംആദ്മി എംഎൽഎ വിശേഷ് രവിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എംഎൽഎയുടെ സഹോദരനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച പരിശോധനയ്ക്ക് വിധേയനായ വിശേഷ് രവിയുടെ പരിശോധനാഫലം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇദ്ദേഹം ഇപ്പോൾ ക്വാറന്റൈനിലാണ്. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും വൈറസ്ബാധ സ്ഥിരീകരിച്ചതിനാൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്ന് വിശേഷ് രവി ട്വീറ്റ് ചെയ്തു. ഡൽഹി കരോൾബാഗ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിശേഷ് രവി മൂന്നാം തവണയാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കുടിയേറ്റത്തൊഴിലാളികൾക്കായി ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്ന ഇദ്ദേഹം അവയെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്. ഡൽഹിയിൽ കോവിഡ്-19 ബാധ സ്ഥിരീകരിക്കുന്ന ആദ്യത്തെ ജനപ്രതിനിധിയാണ് വിശേഷ് രവി. ഡൽഹിയിൽ ഇതുവരെ 3,515 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 59 പേർക്കാണ് ജീവഹാനി സംഭവിച്ചത്. Content Highlights: Delhi AAP MLA Vishesh Ravi, Brother Test Positive For Coronavirus

from mathrubhumi.latestnews.rssfeed https://ift.tt/2Ss0NvU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍