ഇ വാർത്ത | evartha
കിം ആരോഗ്യവാനായി തിരിച്ചെത്തിയതിൽ വളരെ സന്തോഷം: ട്രംപ്
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ആരോഗ്യവാനായി മടങ്ങിയെത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാർവദേശീയ തൊഴിലാളി ദിനത്തിലാണ് കിമ്മിന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നത്. ഉത്തരകൊറിയയിൽ ഒരു പുതിയ ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.
അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു എന്നത് ഏറെ ആഹ്ലാദകരമായ കാര്യമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.20 ദിവസത്തിനു ശേഷം കിം പൊതുവേദിയിൽ എന്ന് ചൂണ്ടിക്കാട്ടി ഉത്തരകൊറിയൻ ദേശീയ വാർത്ത ഏജൻസിയായ യോൻഹാപ്പും രംഗത്തെത്തിയിരുന്നു.
നേരത്തെ, കിം പൊതുവേദികളിൽ എത്താതായതോടെ അദ്ദേഹം മരണപ്പെട്ടുവെന്നും, അദ്ദേഹത്തിന് അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമെല്ലാം വാർത്തകൾ പരന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് ഉത്തരകൊറിയ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. നേരത്തെ, കിം എവിടെയാണെന്നും അദ്ദേഹത്തിന് എന്തുപറ്റിയെന്ന് തനിക്ക് അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KTL1FN
via IFTTT
0 അഭിപ്രായങ്ങള്‍