ഇ വാർത്ത | evartha
`ലോക് ഡൗൺ എന്നെ ശാസ്ത്രജ്ഞനാക്കി´: സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചയാൾ പിടിയിൽ
സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ റായ്സെനിലാണ് സാനിറ്റെസർ ഉപയോഗിച്ച് മദ്യനിർമ്മിച്ച വ്യക്തി പിടിയിലായത്. ലോക്ക്ഡൗണിനെ തുടർന്നു മദ്യശാലകൾ അടച്ചതോടെയാണ് ഇയാൾ സാനിറ്റൈസർ ഉപയോഗിച്ച് മദ്യം നിർമിച്ചത്.
സുത്താൻപുരിലുള്ള ഇന്ദാൽ സിംഗ് രജ്പുതാണ് അറസ്റ്റിലായത്. 72 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറാണ് ഇയാൾ മദ്യം നിർമിക്കാൻ ഉപയോഗിച്ചത്.കൊറോണയുടെ പശ്ചാത്തലത്തിൽ സാനിറ്റൈസറുകൾ നിർമിക്കാൻ സംസ്ഥാന സർക്കാർ നിരവധി ഡിസ്റ്റിലറികൾക്ക് അനുമതി നൽകിയിരുന്നു.
രജ്പുതിനെതിരെ എക്സൈസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2SrqYT5
via IFTTT
0 അഭിപ്രായങ്ങള്‍