വീണ്ടും അമ്പരപ്പിച്ച് ശശി തരൂർ; തെർമൽ ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ തലസ്ഥാനത്ത്

തിരുവനന്തപുരം: ജർമനിയിലെ കൊളോണിൽനിന്ന് ബെംഗളൂരുവിലേക്ക് കണക്ഷൻ വിമാനങ്ങളിലൂടെ. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റോഡുമാർഗം. പനിപരിശോധനയ്ക്ക് ആദ്യ കൃത്രിമ ഇന്റലിജൻസ് പവേർഡ് ഫെയ്സ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ തലസ്ഥാനത്തേക്കെത്തിയ വഴിയാണിത്. തിരുവനന്തപുരം എം.പി. ശശി തരൂരാണ് ആഗോളസൗഹൃദവും എം.പി. ഫണ്ടുമുപയോഗിച്ച് തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ വാങ്ങി സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് ശക്തിപകർന്നത്. വിവിധരാജ്യങ്ങൾ കടന്നെത്തിച്ച ഉപകരണം ശനിയാഴ്ച ഉപയോഗത്തിലുമായി. തിരുവനന്തപുരം സെൻട്രൽ െറയിൽവേ സ്റ്റേഷനിൽനിന്ന് ജാർഖണ്ഡിലേക്കുപോയ അതിഥിതൊഴിലാളികളെ സ്ക്രീൻ ചെയ്യാനാണ് താപക്യാമറ ഉപയോഗിച്ചത്. തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യം ബോധ്യമായതെന്ന് ശശി തരൂർ പറഞ്ഞു. ജർമനിയിലെ ബോണിലേക്ക് ഏഷ്യയിൽ താപക്യാമറകൾ കിട്ടാനില്ലായിരുന്നു. അന്വേഷണത്തിൽ ജർമനിയിലെ ബോണിലുള്ള ടെട്രബിക് ഇ.കെ. എന്ന കമ്പനി നിർമിക്കുന്നുണ്ടെന്ന് കണ്ടെത്തി. എന്നാൽ, അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഉപകരണം മുഴുവനായും വാങ്ങിക്കൂട്ടി. അന്വേഷണത്തിൽ കമ്പനിയുടെ ആംസ്റ്റർഡാമിലെ വെയർഹൗസിൽ ഒരുയൂണിറ്റ് ഉണ്ടെന്നറിഞ്ഞു. അവിടെനിന്ന് 300 കിലോമീറ്റർ റോഡുമാർഗം ഉപകരണം ബോണിലെത്തിച്ചു. ഏപ്രിൽ 24-ന് ജർമനിയിലെ കൊളോണിൽനിന്ന് ഡി.എച്ച്.എൽ. സൗത്ത് ഇന്ത്യ ഏരിയ മാനേജർ ജോസഫ് നോബിയുടെ സഹായത്തോടെ ഡി.എച്ച്.എല്ലിന്റെ പ്രത്യേക വിമാനത്തിൽ കയറ്റി. പാരീസ് (ഫ്രാൻസ്), ബ്രസ്സൽസ് (ബെൽജിയം) ലീപ്സിഗ് (ജർമനി), ബഹ്റൈൻ, ദുബായ് എന്നിവിടങ്ങളിലൂടെ പല വിമാനങ്ങളിലായി 28-ന് ബെംഗളൂരുവിലെത്തിച്ചു. ശശി തരൂർ എം.പി.യുടെ ടീമിൽ പ്രവർത്തിക്കുന്ന രോഹിത് സുരേഷും ആനന്ദ് മോഹൻ രാജനും റോഡുമാർഗം ശനിയാഴ്ച തലസ്ഥാനത്തെത്തിച്ചു. ചെലവ് 7.45 ലക്ഷം 5,60,986 രൂപയാണ് ക്യാമറയുടെ വില. കസ്റ്റംസ് നികുതിയും യാത്രച്ചെലവുമുൾപ്പെടെ ആകെ 7.45 ലക്ഷം രൂപയാണ് ചെലവ്. ട്രൈപോഡിൽ ബന്ധിപ്പിച്ച് മൊബൈൽ യൂണിറ്റായി ഉപയോഗിക്കാം. താപനിലയും പ്രത്യേകം സജ്ജീകരിച്ച് പരിശോധിക്കാം. സാമൂഹികഅകലം പാലിച്ചുവരുന്ന എത്രവലിയ ജനക്കൂട്ടത്തെയും പരിശോധിക്കാനാകും. ഇപ്പോൾ ഏറെ ആവശ്യമുള്ള സമയം അതിഥിതൊഴിലാളികൾ അവരുടെ സ്വന്തംസ്ഥലത്തേക്ക് പോകുകയാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികളും വരാനിരിക്കുന്നു. അതുപോലെ പ്രവാസികളും. ഇവരെയെല്ലാം പരിശോധിക്കാൻ പുതിയ ഉപകരണംകൊണ്ട് എളുപ്പം സാധിക്കും. എം.പി.ഫണ്ട് തീർന്നുപോയതിനാൽ ഈ അത്യാധുനിക സാങ്കേതിക ഉപകരണം കൂടുതൽ ശേഖരിക്കുന്നതിന് മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളെ സമീപിക്കും -ശശി തരൂർ എം.പി. Content Highlights: corona virus kerala;shashi tharoor mp given thermal optical imaging camera

from mathrubhumi.latestnews.rssfeed https://ift.tt/2z2Ojny
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍