യു.എ.ഇ. വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഈടാക്കില്ല

ദുബായ്: യു.എ.ഇ.യിലെ കാലാവധി തീരുന്ന താമസ വിസയുൾപ്പെടെ എല്ലാ വിസകളും മൂന്ന് മാസത്തേക്ക് പിഴകൂടാതെ നീട്ടിക്കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിനുപുറത്ത് 180 ദിവസത്തിൽ കൂടുതൽ കഴിയുന്നവരുടെ താമസവിസകളും റദ്ദാക്കില്ല. ഇത്തരം വിസക്കാർക്ക് അധിക പിഴ ചുമത്തില്ലെന്നും ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. യു.എ.ഇ. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് നടപടി. സന്ദർശക, ടൂറിസ്റ്റ്, തൊഴിൽ വിസകളുടെ കാലാവധി കഴിഞ്ഞാലും നിലവിലെ സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് അധിക താമസത്തിനുള്ള പിഴ ഈടാക്കില്ല. കൊറോണ പടരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യു.എ.ഇ.യിലെ താമസക്കാർക്കും സന്ദർശകർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്നും മേജർ ജനറൽ അൽ മർറി പറഞ്ഞു. വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന യു.എ.ഇ.യിലെ അമർ സെന്ററുമായി ബന്ധപ്പെടാം - 8005111.

from mathrubhumi.latestnews.rssfeed https://ift.tt/3e0cWRQ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍