ദുബായ്: രാജ്യത്തിന് പുറത്തുള്ള എല്ലാ സാധുവായ വിസ ഉടമകളുടേയും പ്രവേശനം യുഎഇ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് പ്രവേശനം നീട്ടിയിരിക്കുന്നത്. യുഎഇ ഔദ്യോഗിക വാർത്താ ഏൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചാലും വിസ റദ്ദാവില്ല. കൊറോണവൈറസ് മഹാമാരിയുടെ സ്ഥിതിഗതികൾ വിലയിരുത്തിയാകും ഇക്കാര്യത്തിലുള്ള തുടർനടപടികൾ. യുഎഇക്ക് പുറത്ത് സാധുവായ യുഎഇ റെസിഡൻസി വിസയുള്ള ആളുകൾ പുതിയ സേവനത്തിനായി രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സറ്റൈറ്റിൽ ത്വജുദി ഫോർ റെസിഡന്റ്സ് എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാനാകും. Content Highlights:UAE extends suspension of entry for valid visa holders abroad for two more weeks
from mathrubhumi.latestnews.rssfeed https://ift.tt/3aG8BRz
via IFTTT
0 അഭിപ്രായങ്ങള്‍