പ്രവാസികളെ തിരിച്ചെത്തിക്കാൻ നിർദേശവുമായി യു.ഡി.എഫ്.

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കാനും അതിനുശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും 29 നിർദേശങ്ങളുമായി യു.ഡി.എഫ്. കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ യു.ഡി.എഫ്. നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേർന്നത്. ഇതിന്റെ വിശദമായ റിപ്പോർട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുനൽകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിർദേശങ്ങൾ* ലോക്ഡൗൺ തീരുംമുമ്പ് പ്രത്യേക വിമാനത്തിൽ പ്രവാസികളെ എത്തിക്കണം.* കേരളത്തിന്റെ ഒരുക്കം വ്യക്തമാക്കി പ്രവാസികളെ എത്തിക്കാനുള്ള അനുമതി കേന്ദ്രസർക്കാരിൽനിന്ന്‌ വാങ്ങിയെടുക്കണം. * വിമാനത്താവളത്തിൽ പരിശോധിച്ച്‌ ക്വാറന്റൈൻ ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കണം. * രോഗബാധിതരെ കോവിഡ് ആശുപത്രിയിലാക്കണം. * വിദ്യാർഥികൾക്ക് പരീക്ഷയ്ക്കും തുടർപഠനത്തിനും സൗകര്യമൊരുക്കണം.* ജോലിനഷ്ടപ്പെട്ടവരും തിരിച്ചുപോകാൻ കഴിയാത്തവരുമായ പ്രവാസികൾക്കായി പുനരധിവാസപാക്കേജ് നടപ്പാക്കണം. * ഇടുക്കി, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം കൂടിയതിൽ കരുതലും ജാഗ്രതയും വേണം. * സംസ്ഥാനത്ത് കൂടുതൽ പരിശോധന നടത്തണം. 4000 ടെസ്റ്റ് നടത്താനുള്ള ശേഷിയുണ്ടെങ്കിലും 420 പരിശോധനയാണ് ഒരുദിവസം സംസ്ഥാനത്ത് നടക്കുന്നത്. ഇതിൽത്തന്നെ പലതും ആവർത്തന പരിശോധനകളാണ്. മറ്റു സംസ്ഥാനങ്ങളിൽ ടെസ്റ്റുകൾ കേരളത്തിലുള്ളതിനെക്കാൾ കൂടുതലാണ്. അതിനാൽ, കൂടുതൽപേരിലേക്ക് പരിശോധനയെത്തിക്കാനുള്ള നടപടിയാണ് അടിയന്തരമായി വേണ്ടതെന്നും യു.ഡി.എഫ്. നിർദേശിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/2xi6dC5
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍