മുസ്‌ലിങ്ങളിൽനിന്ന്‌ പച്ചക്കറിവാങ്ങരുതെന്ന് എം.എൽ.എ.; ശാസിച്ച് ബി.ജെ.പി.

ന്യൂഡൽഹി: മുസ്‌ലിം കച്ചവടക്കാരിൽനിന്ന്‌ പച്ചക്കറി വാങ്ങരുതെന്ന് ആഹ്വാനംചെയ്ത പാർട്ടി എം.എൽ.എ.യോട് ബി.ജെ.പി. വിശദീകരണം തേടി. യു.പി.യിലെ ദേവ്‌രിയ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സുരേഷ് തിവാരിയാണ് വിവാദപ്രസ്താവന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ ഇടപെട്ടത്. ഇത്തരം പ്രസ്താവനകൾ വെച്ചുപൊറുപ്പിക്കില്ലെന്നുപറഞ്ഞ നഡ്ഡ, ഇക്കാര്യം അന്വേഷിക്കാൻ പാർട്ടിയുടെ യു.പി. ഘടകത്തോട്‌ നിർദേശിച്ചു. വിവാദപ്രസ്താവനകളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ബി.ജെ.പി.യുടെ എല്ലാ നേതാക്കളോടും അദ്ദേഹം ആഹ്വാനംചെയ്തു. വ്യാപകവിമർശനമുണ്ടായിട്ടും, താൻ പറഞ്ഞതിൽ എന്താണുതെറ്റ് എന്ന നിലപാടിലാണ് തിവാരി.

from mathrubhumi.latestnews.rssfeed https://ift.tt/3f2Cy0D
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍