ഭോപ്പാൽ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യോഗയും മന്ത്രങ്ങളും ഒപ്പം സംഗീതവും ഉപയോഗിക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. നിലവിലുള്ള ചികിത്സാരീതികൾക്കൊപ്പം കോവിഡ് -19 നെതിരെ ഇവയും പ്രയോജനപ്പെടുത്താമെന്നാണ് ചൗഹാന്റെ അഭിപ്രായം. ഭജനുകളും ശ്ലോകങ്ങളും ഗാനങ്ങളും ചികിത്സയിൽ ഉൾപ്പെടുത്താമെന്ന് ചൗഹാൻ അഭിപ്രായപ്പെട്ടു. മരണനിരക്ക് കുറയ്ക്കാൻ ഇത്തരത്തിലൊരു ചികിത്സാരീതി സഹായകരമാകുമെന്ന് ചൗഹാൻ കൂട്ടിച്ചേർത്തു. പല രോഗങ്ങളും സ്നേഹത്താൽ സുഖപ്പെട്ടിട്ടുണ്ട്. എന്നാൽ കോവിഡ്-19 ന്റെ കാര്യത്തിൽ കുഞ്ഞിനെ തൊടാൻ സ്വന്തം അമ്മയ്ക്ക് പോലും സാധ്യമല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ നമ്മുടെ പാരമ്പര്യമായ ചില മൂലതത്ത്വങ്ങൾ പരീക്ഷിക്കാവുന്നതാണ്. മതനേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ചൗഹാൻ പറഞ്ഞു. പ്രതിരോധശേഷി വർധിപ്പിക്കാനായി ഒരു കോടി ആയുർവേദചൂർണപാക്കറ്റുകൾ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൗഹാൻ പാരമ്പര്യത്തിലൂന്നിയുള്ള പുതിയ ചികിത്സാരീതി പരീക്ഷിക്കണമെന്ന അഭിപ്രായവുമായി എത്തിയത്. ചൂർണത്തിന്റെ പാക്കറ്റുകൾക്ക് മുകളിൽ ചൗഹാന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. Content Highlights: Yoga, chants, music for coronavirus treatment suggests Shivraj Chouhan
from mathrubhumi.latestnews.rssfeed https://ift.tt/2VLAxyr
via IFTTT
0 അഭിപ്രായങ്ങള്‍