തബ്‌ലീഗ്‌ സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറിലേറെപ്പേർക്ക് കോവിഡ്

ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസിലെ പ്രാർഥനാസമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരിൽ 322 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ-190 പേർ. ആന്ധ്രാപ്രദേശ്-70, ഡൽഹി-24, തെലങ്കാന-21, അസം-അഞ്ച്, അന്തമാൻ നിക്കോബാർ-10, പുതുച്ചേരിയിലും ജമ്മുകശ്മീരിലും ഓരോന്നുവീതം എന്നിങ്ങനെയാണ് ബുധനാഴ്ച രാത്രി എട്ടുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം.സമ്മേളനത്തിൽ പങ്കെടുത്തുമടങ്ങിയ ഒരു മലയാളിയെ യു.പി.യിൽ നിരീക്ഷണത്തിൽ വെച്ചതായും അറിയുന്നു. ഇയാൾക്കൊപ്പം സഞ്ചരിച്ച ഏഴ് ഇൻഡൊനീഷ്യക്കാരും പശ്ചിമബംഗാളിൽ നിന്നുള്ള ഒരാളും നിരീക്ഷണത്തിലുണ്ട്. അവരുമായി സമ്പർക്കം പുലർത്തിയ 28 പേരും നിരീക്ഷണത്തിലാണ്. സമ്മേളനത്തിൽ പങ്കെടുത്ത 11 പേരെ ജാർഖണ്ഡിലെ റാഞ്ചിയിൽ ആശുപത്രിയിലാക്കി. പുണെയിൽനിന്ന് പങ്കെടുത്ത 130 പേരിൽ 60 പേർ നിരീക്ഷണത്തിലാണ്. ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ 62 പേർ കർണാടക സന്ദർശിച്ചതിനെത്തുടർന്ന് 12 പേരെ നിരീക്ഷണത്തിലാക്കി. ബിഹാറിൽനിന്നുള്ള 81 പേരുടെ പട്ടിക ലഭിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ മിക്കവരും തിരിച്ചുചെന്നിട്ടില്ല. ഉത്തരാഖണ്ഡിൽ 26 പേരാണ് നിരീക്ഷണത്തിൽ.

from mathrubhumi.latestnews.rssfeed https://ift.tt/3aDs6tU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍