വാഷിങ്ടൺ: യു.എസിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കടന്നു. രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേറെയായി. അതേസമയം 781 പേരാണ് രോഗബാധയെ തുടർന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മരിച്ചത്. 29,277 പേർക്കാണ് 24 മണിക്കൂറിൽ രോഗം ബാധ സ്ഥിരീകരിച്ചത്. 5000 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വൈറസിനെ നിയന്ത്രണവിധേയമാക്കാൻ തന്റെ ഭരണകൂടം എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയിട്ടുള്ള പൗരന്മാരെ തിരികെയെത്തിക്കുന്ന നടപടികളാരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ന്യൂയോർക്ക് നഗരത്തിൽമാത്രം കുറഞ്ഞത് പതിനാറായിരത്തിലേറെപ്പേർ മരിക്കുമെന്ന് ഗവർണർ ആൻഡ്രൂ ക്യുമോ മുന്നറിയിപ്പുനൽകി. ഈ രീതിയിൽ വൈറസ് പടർന്നുപിടിച്ചാൽ 16,000 ന്യൂയോർക്ക് വാസികളും യു.എസിലാകെ 93,000 പേരും മരിച്ചേക്കുമെന്നാണ് ക്യൂമോ പറഞ്ഞത്. ഇതുതടയാൻ സംസ്ഥാന ഗവർണർമാർ വേണ്ട നടപടികൾ കാര്യക്ഷമമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:death toll increased in America on corona virus pandemic
from mathrubhumi.latestnews.rssfeed https://ift.tt/2V3K42u
via IFTTT
0 അഭിപ്രായങ്ങള്‍