നടപടികൾ പരാജയപ്പെട്ടാൽ അമേരിക്കയിൽ മാത്രം മരണസംഖ്യ 22 ലക്ഷം വരെയാകാം: തുറന്നു പറഞ്ഞ് വെെറ്റ് ഹൗസ്

ഇ വാർത്ത | evartha
നടപടികൾ പരാജയപ്പെട്ടാൽ അമേരിക്കയിൽ മാത്രം മരണസംഖ്യ 22 ലക്ഷം വരെയാകാം: തുറന്നു പറഞ്ഞ് വെെറ്റ് ഹൗസ്

കോവിഡ് രോഗബാധിതരുടെ എണ്ണം ലോകമാകെ  ഒറ്റ ദിവസം ഒരു ലക്ഷത്തോളമാണ് വർധിച്ചത്. ഇതേ നില തുടർന്നാൽ രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ് ആശങ്ക. ഇതിൽ നാലു ലക്ഷത്തിലേറെപ്പേർ യുഎസ്, ഇറ്റലി, സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങളിലാണ്. 

മരണസംഖ്യയിൽ ഫ്രാൻസും ചൈനയെ മറികടന്നു കഴിഞ്ഞു. ഇറാനിലെ മരണസംഖ്യ ചൈനയുടെ തൊട്ടടുത്തെത്തി. ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളിൽ ചൈന അഞ്ചാമതായിക്കഴിഞ്ഞു. . 

യുഎസിൽ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോളമെത്തിയതോടെ രാജ്യം കനത്ത ജാഗ്രതയിലും ആശങ്കയിലുമാണ്. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ തന്നെ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്നാണ് വെെറ്റ് ഹൗസിൻ്റെ വിലയിരുത്തൽ. നടപടികൾ പരാജയപ്പെട്ടാൽ മരണം 15–22 ലക്ഷം ആകുമെന്നാണ് വൈറ്റ്ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ധ ഡോ. ഡെബറ ബേർക്സ് നൽകിയ മുന്നറിയിപ്പ്.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3dOMzxW
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍