കൊറോണ ബാധിതന്‍ സദ്യ നടത്തി, 1500 പേര്‍ പങ്കെടുത്തു; മധ്യപ്രദേശിലെ ഗ്രാമം അടച്ചു

മൊറേന: കൊറോണ പോസിറ്റീവ് ആയ വ്യക്തി അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും സദ്യ നടത്തുകയും ചെയ്തതിനെ തുടർന്ന് മധ്യപ്രദേശിലെ മൊറേന ഗ്രാമം അടച്ചു. ദുബായിൽ നിന്ന് മടങ്ങി എത്തിയ ഇയാൾക്കും കുടുംബത്തിലെ മറ്റ് പതിനൊന്ന് പേർക്കും കൊറോണ പോസിറ്റീവ് ആയതിനെ തുടർന്നാണ് ഗ്രാമം അടച്ചുപൂട്ടിയത്. ആയിരത്തി അഞ്ഞൂറോളം പേരാണ് അമ്മയുടെ ഓർമക്കായി നടത്തിയ സദ്യയിൽ പങ്കെടുത്തത്. മൊറേന പ്രദേശത്തെ സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തു. ദുബായിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവിനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇയാൾ മാർച്ച് 17നാണ് ഗ്രാമത്തിലേക്ക് തിരികെ എത്തിയത്. മാർച്ച് 20 നായിരുന്നു അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. ഇതിൽ ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്തിരുന്നു. മാർച്ച് 25 ന് ഇയാൾക്ക് കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും നാല് ദിവസത്തിന് ശേഷം ഇയാൾ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇയാളുടെ ഭാര്യക്ക് വ്യാഴാഴ്ച കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ദുബായിൽ നിന്ന് എത്തിയ ഇയാൾക്കും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇവരുടെ അടുത്ത ബന്ധുക്കളായ 23 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ പത്തെണ്ണവും പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ നെഗറ്റീവ് ഫലം ലഭിച്ച ബാക്കിയുള്ളവർ സെൽഫ് ഐസോലേഷനിൽ സ്വന്തം വീടുകളിൽ കഴിയുകയാണ്-മൊറോന ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയി. മധ്യപ്രദേശിൽ ഇതുവരെ 154 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. Content Highlights:man returned from dubai tested corona positive, morena village closed

from mathrubhumi.latestnews.rssfeed https://ift.tt/2UEQwxC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍