ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം പൊളിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ നാല്, ബി.എസ്.പിയുടെ രണ്ട്, എസ്.പിയുടെ ഒന്ന്, ഒരു സ്വതന്ത്രൻ എന്നിങ്ങനെ എട്ട് എംഎൽഎമാരെ ഗുരുഗ്രാമിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇവരിൽ ആറുപേരെ മധ്യപ്രദേശിൽ നിന്നുള്ള മന്ത്രിമാരെത്തി തിരികെ കൊണ്ടുപോയി. മറ്റുള്ളവരെ കർണാടകയിലേക്ക് മാറ്റിയെന്നാണ് വിവരങ്ങൾ. അതിനിടെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകിട്ടാണ് എട്ട് എംഎൽഎമാർ മനേസറിലെ ഐടിസി മൗര്യ റിസോർട്ടിൽ എത്തിയത്. ഇവരെ ഇവിടെ എത്തിച്ചത് ബിജെപി നേതാക്കളാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പുലർച്ചെയോടെ ജിത്തു പട്വാരി, ജയ്വർധൻ സിങ് എന്നീ മന്ത്രിമാർ ഇവിടെ എത്തുകയും ആറുപേരെ മടക്കിക്കൊണ്ടുപോവുകയും ചെയ്തുവെന്നാണ് വിവരങ്ങൾ. എന്നാൽ അഞ്ചുപേർ മാത്രമാണ് മടങ്ങിപ്പോകാൻ തയ്യാറായിട്ടുള്ളുവെന്നാണ് മറ്റൊരു വിവരം. ഒരു കോൺഗ്രസ് എംൽഎയേയും രണ്ട് സ്വതന്ത്ര എംഎൽഎമാരെയും കർണാടകയിലേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. മധ്യപ്രദേശിലെ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളാണ് ഈ നാടകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.മുഖ്യമന്ത്രി കമൽ നാഥും യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പടലപ്പിണക്കങ്ങൾ തുടരുകയാണ്. ഇതിന്റെ തുടർച്ചയാണോ എംഎൽഎമാർ മറുകണ്ടം ചാടാനൊരുങ്ങിയതെന്നാണ് കരുതുന്നത്. 25 കോടി മുതൽ 30 കോടി വരെ എംഎൽഎമാർക്ക് ബിജെപി വാഗ്ദാനം ചെയ്ത് സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് ആരോപണം ഉന്നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഓപ്പറേഷൻ താമര അരങ്ങേറുന്നത്. 230 അംഗ നിയമസഭയിൽ 114 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഭൂരിപക്ഷം നിലനിർത്താൻ കോൺഗ്രസിന് ബിസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണ ആവശ്യമാണ്. അതേസമയം ബിജെപിക്ക് മധ്യപ്രദേശിൽ 107 എംഎൽഎമാരാണ് ഉള്ളത്. റിസോർട്ടിലേക്ക് പോയ കോൺഗ്രസ് എംഎൽഎമാർ ജ്യോതിരാദിത് സിന്ധ്യയെ അനുകൂലിക്കുന്നവരാണ്. രാജ്യസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് വിലപേശലിനായുള്ള സിന്ധ്യയുടെ നീക്കമായും ഇതിനെ കാണുന്നുണ്ട്. അതേസമയം സർക്കാർ സുരക്ഷിതമാണെന്നാണ് കമൽനാഥിന്റെ പ്രതികരണം. Content Highlights:Cong, BJP busy guarding their flock in MP
from mathrubhumi.latestnews.rssfeed https://ift.tt/39nYpMO
via IFTTT
0 അഭിപ്രായങ്ങള്‍