കൊറോണ: യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാർച്ച് എട്ട് ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുൻനിർത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ കൊറോണ വൈറസിന്റെ (കോവിഡ് -19)വ്യാപനം കുറയ്ക്കുന്നത്ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഒരു മാസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. യുഎഇയുടെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ വാംന്യൂസിലൂടെ ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് നടത്തിയത്. മുൻകരുതലിന്റെ ഭാഗമായി ക്ലാസ് മുറികൾ, സ്കൂൾ ബസുകൾ, സ്കൂൾ പരിസരം എന്നിവ അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ഈ കാലയളവ് ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.യുഎഇയിൽ ആറുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. Public MoE schools will start distance learning initiatives in the last two weeks of the holidays. Private schools are encouraged to share their distance learning plans with parents & students. pic.twitter.com/Qk5uqHoazv — وزارة التربية (@MOEducationUAE) March 3, 2020 Content Highlights:All UAE schools and colleges to close for one week from March 8

from mathrubhumi.latestnews.rssfeed https://ift.tt/38eWF7q
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍