സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നു:മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. പോലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന വാർത്ത ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തോക്കുകൾ കാണാതായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. തിരകൾ കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ വാദം മുഖ്യമന്ത്രി തള്ളി. കാണാതായ തിരകൾക്ക് പകരം തിരവെച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. കുറ്റാരോപിതരായ 11 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നു. സിഎജി റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ തിരകൾ കാണാതായതായി കണ്ടെത്തിയതായി മുഖ്യമന്ത്രി. 2015ൽ യുഡിഎഫ് കാലത്തെ കണ്ടെത്തൽ മൂടിവെക്കാൻ ശ്രമം നടക്കുകയായിരുന്നു. ഇത് ഗൗരവമായാണ് കാണേണ്ടത്. 2016-ൽ ഇതുസംബന്ധിച്ച് ഒരു പരിശോധന നടത്തി പതിനൊന്ന് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്. സിഎജി റിപ്പോർട്ട് ചോർന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. സിഎജി റിപ്പോർട്ട് ചോർന്നുവെന്നത് വസ്തുത തന്നെയാണ്.സിഎജി റിപ്പോർട്ട് സമർപ്പിക്കേണ്ടത് നിയമസഭയിലാണ്. ചോർന്നത് ആരോഗ്യകരമായ കീഴ്വഴക്കമല്ലെന്നും മുഖ്യമന്ത്രി. Content Highlights:CM Responds to the CAG Report on Assembly

from mathrubhumi.latestnews.rssfeed https://ift.tt/2Icd560
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍