പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പോലീസിനെതിരെ പരാതിയുമായി മാതാപിതാക്കള്‍

കെല്ലം: കൊല്ലം കടയ്ക്കലിൽ പീഡനത്തിനിരയായ 14കാരി ആത്മഹത്യചെയ്ത സംഭവത്തിൽ പോലീസിനെതിരെ മാതാപിതാക്കളുടെ പരാതി. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ജനുവരി 23നാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ദളിത് വിഭാഗത്തിൽ പെട്ട കുട്ടിയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നരമാസം പിന്നിട്ടുണ്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്. പ്രതികളെകുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതുമൂലമാണ് പിടികൂടാത്തതെന്നാണ് ഇതേക്കുറിച്ച് പോലീസ് പറയുന്നു. Content Highlight: Minor girl rape suicide case : Parents complaint to CM against police

from mathrubhumi.latestnews.rssfeed https://ift.tt/32Mv6kH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍