നാട്ടുകാരുടെ ജാഗ്രത; അമ്മയറിയാതെ വീട്ടില്‍ നിന്നിറങ്ങിയ രണ്ടരവയസുകാരനെ തിരികെ ഏല്‍പ്പിച്ചു

ആയഞ്ചേരി : അപ്രതീക്ഷിതവും ദുരൂഹവുമായ സാഹചര്യങ്ങളിൽ കുട്ടികളെ കാണാതാവുന്ന സമകാലസാഹചര്യത്തിൽ, ബസ് സ്റ്റാൻഡ് പരിസരത്ത് കാണപ്പെട്ട രണ്ടരവയസുകാരനായ കുട്ടിയെ നാട്ടുകാരും പോലീസും ചേർന്ന് അമ്മയെ ഏൽപ്പിച്ചു. ആയഞ്ചേരി സ്വദേശികളായ ദമ്പതിമാരുടെ മകനെയാണ് നാട്ടുകാരുടെയും പോലീസിന്റെയും സന്ദർഭോചിതമായ ഇടപെടലിനെത്തുടർന്ന് തിരിച്ചേൽപ്പിക്കാനായത്.ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ബസ് സ്റ്റാൻഡിനടുത്ത് കുട്ടി കരഞ്ഞുകൊണ്ട് അലഞ്ഞുതിരിയുന്നത് ശ്രദ്ധയിൽപെട്ടത്. കുട്ടിയെ എടുത്ത് സമീപത്തെ പോലീസ് എയിഡ് പോസ്റ്റിൽ എത്തിച്ചു. സി.പി.ഒ.മാരായ എൻ. സതീശൻ, കെ. അനീഷ് എന്നിവർ ഉടൻ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നാട്ടുകാരും പോലീസും സമീപത്തെ വീടുകളിൽ അന്വേഷണമാരംഭിച്ചു. അതിനിടയിലാണ് കുട്ടിയെ കാണാത്ത വിവരം വീട്ടുകാരറിയുന്നത്. അവർ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തി, പോലീസിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങി. മാതാവ് അലക്കുന്നതിനിടയിൽ, അവരറിയാതെ കുട്ടി വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മുന്നൂറ് മീറ്ററിലധികംനടന്ന കുട്ടിയെ ബസ് സ്റ്റാൻഡിന് സമീപത്തെ പ്രധാന റോഡിലാണ് കണ്ടത്. ടൗണിൽ നാടോടിക്കുട്ടികളും മറ്റും ഇതുപോലെ കരഞ്ഞുകൊണ്ട് പോകുന്നത് സാധാരണമെങ്കിലും കഴിഞ്ഞദിവസം നാടിനെ നടുക്കിയ ദേവനന്ദയുടെ ദാരുണമരണമാണ് നാട്ടുകാരെ ഈ വിഷയത്തിൽ ജാഗ്രതപുലർത്താൻ പ്രേരിപ്പിച്ചത്. കുട്ടികളുടെ കാര്യത്തിൽ ജാഗ്രതപുലർത്തണമെന്ന് പോലീസ് അറിയിച്ചു. Content Highlights:Aayancheri locals found baby in street

from mathrubhumi.latestnews.rssfeed https://ift.tt/3annvvx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍