പ്രണവിനൊപ്പം ഇനി ഷഹാനയുണ്ട്, ഇണയും തുണയുമായി....

തുമ്പൂർ: നെഞ്ചിനു താഴെ തളർന്ന പ്രണവിനു(28) തുണയായി ഇനി ഷഹാന(19)യുണ്ട്. ആളൂർ കണ്ണിക്കര സ്വദേശി മണപ്പറമ്പിൽ സുരേഷ്ബാബു, സുനിത ദമ്പതിമാരുടെ മകൻ പ്രണവിന്റെ ജീവിതത്തിലേക്കാണ് തിരുവനന്തപുരം സ്വദേശി ഷഹാന എത്തിയത്. തളർന്നു കിടപ്പിലായ പ്രണവിന്റെഫേസ്ബുക്കിലൂടെ പ്രചരിച്ച വീഡിയോകൾ കണ്ടാണ് ഷഹാന ഇഷ്ടപ്പെട്ടത്. ഇഷ്ടം വീട്ടിൽ പറഞ്ഞെങ്കിലും സമ്മതം ലഭിച്ചില്ല. തുടർന്ന് തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ബസ്കയറി ഷഹാന ചാലക്കുടിയിൽ എത്തുകയായിരുന്നു. പ്രണവിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വീട്ടുകാരും പ്രണവും കുട്ടിയെ ബോധ്യപ്പെടുത്തി. വീട്ടിൽ തിരിച്ചെത്തിക്കാം എന്ന് പറഞ്ഞെങ്കിലും ഷഹാന മടങ്ങാൻ തയ്യാറായില്ല. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ ആലാ ശങ്കരനാരായണ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയുമായിരുന്നു. വിവാഹത്തിന് പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു. അച്ഛൻ വിദേശത്തായതിനാൽ പങ്കടുക്കാൻ കഴിഞ്ഞില്ല. ആറു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. പിന്നീട് പ്രണവിന്റെ സുഹൃത്തായ ബിനോയ് മുണ്ടക്കലാണ് പ്രണവിന്റെ ആവശ്യങ്ങൾക്കെല്ലാം കൂടെയുണ്ടായിരുന്നത്. ശരീരം തളർന്നെങ്കിലും മനസ്സ് തളർത്താൻ തയ്യാറാകാത്ത പ്രണവ് പിന്നീട് വീൽച്ചെയറിൽ സുഹൃത്തുക്കളോടൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. സ്നേഹമുള്ള കൂട്ടുകാർ പ്രണവിന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റിക്കൊടുത്തിരുന്നു. നാട്ടിലെ ഒരാഘോഷവും മുടക്കാതെ പ്രണവിനെയും കൊണ്ടുപോയിരുന്നു. അമ്പലങ്ങളിൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രണവിന്റെ വീഡിയോകൾ വലിയ പ്രചാരം നേടിയിരുന്നു. ഇത്തരത്തിൽ വീഡിയോ കണ്ടാണ് ഷഹാന പ്രണവിനെ പരിചയപ്പെടുന്നത്. ആറു മാസമായുള്ള പ്രണയത്തിനൊടുവിലാണ് ഷഹാന പ്രണവിനെ തേടിയെത്തിയത്. Content Highlights:extraordinary love story of Pranav and Shahana

from mathrubhumi.latestnews.rssfeed https://ift.tt/2TkeSMp
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍