പാറശ്ശാല: യുവാവിനെ കമ്പിപ്പാരകൊണ്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മർദിച്ചതായി പരാതി. മർദനമേറ്റ ആറയ്യൂർ സുനിൽഭവനിൽ സുനിൽ ബി.എസ്. തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സതേടി. സി.പി.എം. പൊറ്റയിൽക്കട ബ്രാഞ്ച് സെക്രട്ടറിയായ അനിൽരാജ് മർദിച്ചതായി യുവാവ് പാറശ്ശാല പോലീസിനു പരാതിനൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.45-ഓടെ പാറശ്ശാലയ്ക്കു സമീപം പൊറ്റയിൽക്കടയിൽവച്ചാണ് ബ്രാഞ്ച് സെക്രട്ടറി യുവാവിനെ കമ്പിപ്പാരകൊണ്ട് മർദിച്ചത്. വെള്ളിയാഴ്ച രാത്രി സുനിൽ പണികഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി പൊറ്റയിൽക്കട ജങ്ഷനിൽ നിൽക്കവേ അനിൽരാജ് പുറകിലൂടെയെത്തി ആക്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ സുനിലിനെ പ്രദേശവാസികൾ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിൽ യുവാവിന് കഴുത്തിലും കാലിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ യുവാവിനെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാൽ, പൊറ്റയിൽക്കട പ്രദേശത്ത് ചില യുവാക്കൾ സ്ഥിരമായി ആക്രമണം നടത്തിവരികയാണെന്ന് സി.പി.എം. ഉദിയൻകുളങ്ങര എൽ.സി. സെക്രട്ടറി വിൻസെന്റ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി അനിൽരാജിന്റെ വീടുകയറി ആക്രമിച്ച യുവാവിനെ അനിൽരാജ് പിന്തുടർന്നുവരികയായിരുന്നുവെന്നും വിൻസെന്റ് അറിയിച്ചു. content highlights;cpm branch secretary attacks youth
from mathrubhumi.latestnews.rssfeed https://ift.tt/2Iaq4VI
via IFTTT
0 അഭിപ്രായങ്ങള്‍