വെഞ്ഞാറമൂട്: അമ്മ കൊല്ലപ്പെട്ട് തൊട്ടടുത്ത കക്കൂസ് കുഴിയിൽ കിടക്കുന്നതറിയാതെയാണ് തേമ്പാമ്മൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസിൽ പഠിക്കുന്ന അരവിന്ദ് തിങ്കളാഴ്ച വാർഷിക പരീക്ഷയെഴുതാൻ പോയത്. തിങ്കളാഴ്ച അരവിന്ദിന് മലയാളം പരീക്ഷയായിരുന്നു. വീട്ടിലെ ബഹളം കാരണം പരീക്ഷയുടെ തലേദിവസം പോലും അയൽവീട്ടിലാണ് അരവിന്ദ് അഭയം തേടിയിരുന്നത്. ശനിയാഴ്ച രാത്രി അച്ഛൻ, അമ്മയെ മർദ്ദിക്കുന്നത് കണ്ട അരവിന്ദ് തടയാൻ ശ്രമിച്ചിരുന്നു. ക്ഷുഭിതനായ കുട്ടൻ അരവിന്ദിനെയും കേൾവിക്കുറവുള്ള സഹോദരൻ അനന്ദുവിനെയും വിരട്ടിയോടിച്ചു. അന്ന് അകലെയുള്ള ബന്ധുവീട്ടിൽ അഭയം തേടിയ അരവിന്ദും അനന്ദുവും പിറ്റേ ദിവസങ്ങളിൽ അമ്മയെ തിരക്കിയെങ്കിലും കണ്ടിരുന്നില്ല. അമ്മ പുറത്തോ ബന്ധുവീട്ടിലോ പോയതായി അച്ഛൻ പറഞ്ഞതു കൊണ്ട് മക്കൾ വിശ്വസിക്കുകയുംചെയ്തു. തിങ്കളാഴ്ച രാവിലെ അരവിന്ദ് ആദ്യ പരീക്ഷയെഴുതാനായി സ്കൂളിൽ വന്നിരുന്നു. അന്നു തിരികെ വീട്ടിലെത്തുമ്പോഴെങ്കിലും അമ്മ മടങ്ങിവരുമെന്നാണ് അവൻ കരുതിയിരുന്നത്. ആ സമാധാനത്തിലാണ് അവൻ ആദ്യ പരീക്ഷയെഴുതിയതും! എന്നാൽ അന്നും അമ്മ മടങ്ങി വന്നില്ലെങ്കിലും മരിച്ചതായി അവൻ കരുതിയില്ല. ചൊവ്വാഴ്ചയും അമ്മയെ കാണാതിരുന്നതിനാൽ അനന്ദു ഇംഗ്ലീഷ് പരീക്ഷയെഴുതിയില്ല. വായിക്കുക:പത്തുവർഷം മുമ്പും സിനിയെ അപായപ്പെടുത്താൻ ശ്രമം പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന അനന്ദുവിനെ അന്വേഷിച്ച് ക്ലാസ് ചുമതലയുള്ള അധ്യാപിക ഇന്ദു രാവിലെ 11 മണിക്ക് അമ്മ സിനിയുടെ ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് സിനി കൊല്ലപ്പെട്ടവിവരം സ്കൂളിൽ അറിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Tz1inv
via IFTTT
0 അഭിപ്രായങ്ങള്‍