തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കെ.എസ്.ആർ.ടി.സി.യിൽ ഫെബ്രുവരിയിലെ ശമ്പളം വൈകും. ശബരിമല സീസൺ കഴിഞ്ഞതോടെ വരുമാനത്തിൽ ഇടിവുണ്ടായി. ദിവസവരുമാനം ആറുകോടിക്കു താഴെയാണ്. മുമ്പ് ആറരക്കോടിയായിരുന്നു. മാസസഹായമായി സർക്കാർ 20 കോടി അനുവദിച്ചിട്ടുണ്ട്. ഇതുൾപ്പെടെ 45 കോടിമാത്രമാണ് കൈവശമുള്ളത്. ശമ്പളം നൽകാൻ 30 കോടികൂടി വേണം. 20 കോടികൂടി ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകി. ഇതിലാണു പ്രതീക്ഷ. മാർച്ച് ഏഴുവരെയുള്ള ദിവസവരുമാനത്തിൽനിന്ന് പത്തുകോടി സമാഹരിക്കാനാകും. ശേഷിക്കുന്ന 20 കോടി സർക്കാർ നൽകിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. പകുതി ശമ്പളം നൽകുന്നതും പരിഗണനയിലുണ്ട്. പരീക്ഷക്കാലമാകുമ്പോൾ ദിവസവരുമാനം കുറയാറുണ്ട്. 4600 ഷെഡ്യൂളുകളിലായി 17 ലക്ഷം കിലോമീറ്ററുകൾ ദിവസം ഓടുന്നുണ്ട്. എന്നിട്ടും വരുമാനം ഉയരുന്നില്ലെന്ന് അധികൃതർ പറയുന്നു. Content Highlights:KSRTC The pay will late
from mathrubhumi.latestnews.rssfeed https://ift.tt/2IcVJFV
via IFTTT
0 അഭിപ്രായങ്ങള്‍