മാതൃഭൂമി ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ 2020

കേരളം ഇന്നേവരെ സാക്ഷ്യംവഹിക്കാത്ത ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിന് കൊച്ചിയിൽ മാതൃഭൂമി വേദിയൊരുക്കുന്നു. മാതൃഭൂമി ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ 2020-ന്റെ ലോഗോപ്രകാശനം നടി ശോഭന നിർവഹിച്ചു. ഇന്ത്യൻ നൃത്തരംഗത്തെ മഹാപ്രതിഭകൾ ഒരു വേദിയിൽ ഒത്തുചേരുന്നുവെന്നതാണ് ഈ ഫെസ്റ്റിവലിന്റെ പ്രത്യേകത. സുജാത മഹാപത്രയുടെ ഒഡീസി, സംഗീതചാറ്റർജിയുടെ കഥക്, ഡോ. ജാനകി രംഗരാജന്റെ ഭരതനാട്യം, പ്രതീക്ഷ കാശിയുടെ കുച്ചിപ്പുഡി, ഡോ. രേഖ രാജുവിന്റെ മോഹിനിയാട്ടം, പ്രിയദർശിനി ഗോവിന്ദിന്റെ ഭരതനാട്യം, ആരുഷി മുദ്ഗലിന്റെ ഒഡീസി, സിനം ബാസു സിങ്ങിന്റെയും സംഘത്തിന്റെയും മണിപ്പുരി നൃത്തം എന്നിവയാണ് ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. Content Highlights:Mathrubhumi Classical dance festival 2020

from mathrubhumi.latestnews.rssfeed https://ift.tt/2x8Gzzo
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍