സഭയില്‍ നാടകീയ രംഗങ്ങള്‍:ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങി, പ്രതിപക്ഷം ഇറങ്ങിപ്പോയി |Live Updates

തിരുവനന്തപുരം:നിയമസഭയിൽ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. നിയമസഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞു. നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുമായി തടഞ്ഞു. ഗോബാക്ക് വിളികളുമായി ഗവർണക്കുമുന്നിൽ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആൻഡ് വാർഡ്ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി. തുടർന്ന് വാച്ച് ആൻഡ് വാർഡിന്റെ വലയത്തിൽ സ്പീക്കറുടെ ഡയസിലെത്തിയ ഗവർണർ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തിൽ നിയമസഭയെ അഭിസംബോധന ചെയ്ത ഗവർണർ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയിൽ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ മുഴക്കി സഭ ബഹിഷ്കരിച്ചു.നിയമ സഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവർണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/36ACjor
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍