വിമാനയാത്രക്കിടെ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത കുനാല്‍ കംറയ്ക്ക് യാത്രാവിലക്ക്

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ വിമാനത്തിൽവെച്ച് ചോദ്യംചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിന് ഹാസ്യകലാകാരൻ കുനാൽ കംറയ്ക്ക്വിമാനകമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയുംവിലക്കേർപ്പെടുത്തി. ആദ്യം ഇൻഡിഗോയാണ് കംറയ്ക്ക് വിലക്കേർപ്പെടുത്തിയത്. തൊട്ടുപിന്നാലെ എയർ ഇന്ത്യ ആറുമാസത്തേക്ക് കംറ തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യുന്നത് വിലക്കിയതായുള്ള വാർത്ത പുറത്തുവിട്ടു. ഇൻഡിഗോ എയർലൈൻസും ആറുമാസത്തേക്കാണ് കംറയെ വിലക്കിയത്. യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തിയാണ് നടപടിയെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം. ചൊവ്വാഴ്ച മുംബൈ-ലഖ്നൗ യാത്രയ്ക്കിടെയാണ് അർണാബിനെ സഹയാത്രികനായ കംറ ചോദ്യംചെയ്തത്. നിങ്ങൾ ഒരു ഭീരുവാണോ മാധ്യമപ്രവർത്തകനാണോ അല്ലെങ്കിൽ ദേശീയവാദിയാണോ എന്ന് പ്രേക്ഷകർക്ക് അറിയണമെന്നായിരുന്നു കംറയുടെ ചോദ്യം. ദൃശ്യങ്ങൾ കംറ ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയും പുറത്തുവിട്ടു. കംറ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇത് ഗൗനിക്കാതെ ഇയർഫോൺ ചെവിയിൽ വെച്ചിരിക്കുന്ന അർണബിനെയും ദൃശ്യങ്ങളിൽ കാണാം. ജെഎൻയുവിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയ്ക്കും അയാളുടെ അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും കംറ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. അർണബ് താങ്കൾ ഒരു മാധ്യമപ്രവർത്തകനാണോ, ദേശീയവാദിയാണോ, അതോ ഭീരുവാണോ എന്ന് അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പ് വായിച്ചിരുന്നുവെങ്കിൽ താങ്കൾ മനുഷ്യത്വപരമായി ചിന്തിച്ചേനെയെന്നും കംറ അർണാബിനോട് പറയുന്നുണ്ട്. തന്റെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതിരുന്നതോടെ തുടരെ അർണബിനെ കംറ ഭീരുവെന്ന് വിളിക്കുന്നുണ്ട്. റിപ്പബ്ലിക് ടിവിയിൽ ചർച്ചയ്ക്കിടെ അർണബ് ചോദ്യങ്ങൾ ചോദിക്കുന്ന അതേ ശൈലിയിലാണ് കംറയും അർണബിനെതിരെ ചോദ്യങ്ങൾ ചോദിച്ചത്. വിമാനകമ്പനികൾ തന്നെ വിലക്കിയതായുള്ള വാർത്തകളോടും കംറ പ്രതികരിച്ചു. താൻ തെറ്റൊന്നും ചെയ്തില്ലെന്നും ചെയ്തതിൽ കുറ്റബോധമില്ലെന്നുംവ്യക്തമാക്കിയ കംറ തന്റെ പ്രവൃത്തിയെ ധീരതയായി കാണേണ്ടതില്ലെന്നും സ്വഭാവിക പ്രതികരണമാണെന്നുംവിമാനത്തിലെ ഒരു യാത്രക്കാരനോടൊഴികെ മറ്റു സഹയാത്രികരോടെല്ലാം അസൗകര്യം നേരിട്ടിട്ടുണ്ടെങ്കിൽമാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി. വിലക്കിനെ പിന്തുണച്ച വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി മറ്റു വിമാനക്കമ്പനികളും സമാനരീതിയിൽ കംറയ്ക്ക് യാത്രാവിലക്കേർപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. വിമാനത്തിനുള്ളിൽ പ്രകോപനപരമായ പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് അതു ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. Content Highlight; IndiGo, Air India Ban Kunal Kamra After his Encounter with Arnab Goswami

from mathrubhumi.latestnews.rssfeed https://ift.tt/2Gt6Utp
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍