ഗവർണറെ തടഞ്ഞവർക്കെതിരേ നടപടിയില്ല; വിയോജിപ്പ് രേഖയിലുമില്ല

തിരുവനന്തപുരം: നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷ എം.എൽ.എ.മാർക്കെതിരേ നടപടിയുണ്ടാവില്ല. നടപടിക്ക് ഭരണപക്ഷം ആവശ്യപ്പെടുകയുമില്ല. ഗവർണറുടെ വിയോജിപ്പ് സഭാരേഖകളിലും ഉണ്ടാവില്ല. തടഞ്ഞ എം.എൽ.എ.മാർക്കെതിരേ ഗവർണറും നടപടി ആവശ്യപ്പെടാനിടയില്ല. അത് പ്രതിഷേധത്തിന്റെ ഭാഗമെന്നനിലയ്ക്കേ ഗവർണറും വിലയിരുത്തുന്നുള്ളൂ. പൗരത്വനിയമഭേദഗതിക്കെതിരേയുള്ള പതിനെട്ടാം ഖണ്ഡിക വായിക്കുന്നതിനുമുമ്പ് ഗവർണർ പ്രകടിപ്പിച്ച വിയോജിപ്പ് നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമാകില്ലെന്ന് നേരത്തേ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. നയപ്രഖ്യാപനദിവസം സഭയിൽ സാധാരണ നടപടിക്രമങ്ങളില്ല. ഗവർണറുടെ അഭിസംബോധന മാത്രമേയുള്ളൂ. അതിന്റെ ഭാഗമല്ലാത്തതൊന്നും അന്നത്തെ നടപടിക്രമങ്ങളുടെ രേഖയിൽ ഉണ്ടാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഗവർണറുടെ അഭിപ്രായപ്രകടനം സഭാരേഖയിൽ ഉൾപ്പെടുത്തരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇന്ന് തോമസ് ചാണ്ടിക്ക് ആദരാഞ്ജലി അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിക്ക് നിയമസഭ വെള്ളിയാഴ്ച ചരമോപചാരം അർപ്പിക്കും. മുഖ്യമന്ത്രിയും സ്പീക്കറും കക്ഷിനേതാക്കളും അദ്ദേഹത്തെ അനുസ്മരിക്കും. Content Highlights:Kerala assembly-No action against those who blocked the governor

from mathrubhumi.latestnews.rssfeed https://ift.tt/31emfr9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍