തിരുവനന്തപുരം: സിനിമയിൽ മഴപെയ്യിക്കാൻ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ കിട്ടും. എന്നാൽ, യഥാർഥ പോലീസ് സ്റ്റേഷനുകൾ ഇനി സിനിമയിലുണ്ടാകില്ല. സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നൽകേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പോലീസ് സ്റ്റേഷനുകൾപോലുള്ള അതീവജാഗ്രതാ മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് സി.ഐ.മാരെയാണ് അറിയിച്ചത്. എ.ഡി.ജി.പി.മാർ മുതൽ ജില്ലാ പോലീസ് മേധാവിമാർ വരെയുള്ളവരെ ഇക്കാര്യം അറിയിച്ചു. കഴിഞ്ഞമാസം അവസാനം കണ്ണൂരിലെ പരിയാരം മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങിന് അനുവാദം നൽകിയത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്റ്റേഷൻപരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവർക്കടക്കം സ്റ്റേഷനിൽ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി. ഇതിനിടെ പോലീസുകാർ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കുന്ന തിരക്കിലുമായി. പരാതികളുമായി എത്തിയ ചിലരെ സിനിമാപ്രവർത്തകർ തടഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. പിന്നീട് സി.ഐ. ഇടപെട്ടാണ് പരിഹരിച്ചത്. ഇക്കാര്യങ്ങൾകൂടി കണക്കിലെടുത്താണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. Content Highlights :loknath behra bans film shooting in police stations
from mathrubhumi.latestnews.rssfeed https://ift.tt/2U0h4cW
via IFTTT
0 അഭിപ്രായങ്ങള്‍