'ഗോ ബാക്ക്' വിളികളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം; നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ഇതുവരെ കണ്ടിട്ടില്ലാത്ത അസാധാരണ സംഭവങ്ങൾക്ക് സാക്ഷിയായി കേരള നിയമസഭ. നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനായി എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ചേർന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവർണറെ കവാടത്തിന് സമീപത്ത് വെച്ചാണ് പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞ് നിർത്തിയത്. ഗോ ബാക്ക് വിളിച്ചും ഗവർണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാർഡും, ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായിട്ടാണ് എംഎൽഎമാർ പ്രതിഷേധിച്ചത്. അഞ്ച് മിനിറ്റോളം ഗവർണറെ തടഞ്ഞു നിർത്തി. പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനായി എത്തിയ വാച്ച് ആൻഡ് വാർഡും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അൻവർ സാദാത്ത് എംഎൽഎ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് കൂടുതൽ വാച്ച് ആൻഡ് വാർഡുകളെത്തി പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. പിന്നീട് ഗവർണർ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപോകുകയും പുറത്ത് പ്രതിഷേധം തുടരുകയും ചെയ്തു. #WATCH Thiruvananthapuram: United Democratic Front (UDF) MLAs block Kerala Governor Arif Mohammad Khan as he arrives in the assembly for the budget session. CM Pinarayi Vijayan also accompanying the Governor. pic.twitter.com/oXLRgyN8Et — ANI (@ANI) January 29, 2020 Content Highlights:Opposition that blocked the governor arif mohammed khan and boycotted policy declaration

from mathrubhumi.latestnews.rssfeed https://ift.tt/2O5rqnY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍