മലയിൻകീഴ്: മഞ്ജുവാര്യരുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനായിരുന്ന തിരുവനന്തപുരം മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രകുളവും പരിസരവും തിരക്കിൽ മുങ്ങിയപ്പോൾ കാണാതായ മകനെ തിരഞ്ഞ് അമ്മ വലഞ്ഞു. വ്യാഴാഴ്ച രാവിലെ മലയിൻകീഴ് സബ്ബ്ട്രഷറിയിൽ പെൻഷൻകാര്യത്തിനെത്തിയതാണ് വിളവൂർക്കൽ സ്വദേശിയായ അമ്മയും മകനും. ട്രഷറിയിൽ അമ്മയെ വിട്ട് സിനിമാ ഷൂട്ടിങ്ങറിഞ്ഞ് മകൻ അവിടേക്ക് പോയി. ട്രഷറിയിലെ കാര്യം കഴിഞ്ഞ് മകനെ അന്വേഷിച്ച അമ്മ ഒരു ഓട്ടോയിൽ കയറിയെങ്കിലും വീടും സ്ഥലവും കൃത്യമായി പറഞ്ഞു കൊടുക്കാനാകാത്തതിനാൽ ആകെ ചുറ്റി. അവസാനം കരിപ്പൂരിനു സമീപം വയോധികയെ ഇറക്കിവിട്ട് ഓട്ടോക്കാരൻ പോയി. വയോധികയുടെ ദുരവസ്ഥയറിഞ്ഞ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസെത്തി അമ്മയുടെ കയ്യിലെ രേഖകൾ പരിശോധിച്ച് മകന്റെ ഫോൺ നമ്പർ കണ്ടെത്തി ബന്ധപ്പെട്ടപ്പോഴാണ് ഷൂട്ടിങ് ലൊക്കേഷനിലാണെന്ന വിവരം ലഭിക്കുന്നത്. മകനെ വിളിച്ചു വരുത്തി അമ്മയോടൊപ്പം പറഞ്ഞയച്ച പോലീസ് വയോധികരുടെ സംരക്ഷണത്തെക്കുറിച്ച് ഉപദേശവും നൽകി. Content Highlights: Son left mother at treasury to watch Manju warrier movie shooting
from mathrubhumi.latestnews.rssfeed https://ift.tt/2MeDzGs
via IFTTT
0 അഭിപ്രായങ്ങള്‍