മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സമയം നിശ്ചയിച്ചു

കൊച്ചി: മരട് ഫ്ളാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള സമയം നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട സബ്കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. ജനുവരി 11ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ളാറ്റും 11.30 ന് ആൽഫാ ടവറുകളും പൊളിക്കും. ജനുവരി 12ന് ഉച്ചയോടെ മറ്റ് രണ്ട് ഫ്ലാറ്റുകളും പൊളിക്കും. മൂന്നാം തീയതി മുതൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. അതിനിടെയാണ് സമയം നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ആദ്യ ഘട്ടത്തിൽ ഹോളി ഫെയ്ത്തും അരമണിക്കൂറിനു ശേഷം അതേ ദിവസം അൽഫാ വെൻചേഴ്സിന്റെ രണ്ട് ടവറുകളും പൊളിക്കും. ജനുവരി 12നാണ് അവശേഷിക്കുന്ന മറ്റ് രണ്ട് ടവറുകൾപൊളിക്കുന്നത്. 11 മണിക്ക് ജെയിൻ ഹൗസിങ്സും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോൾഡൻ കായലോരവും പൊളിച്ചു നീക്കാനാണ് തീരുമാനം. ഇൻഷുറൻസ് തുകയുമായി ബന്ധപ്പെട്ട് നേരത്തെ ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ഇതിലും ധാരണയായി. 95 കോടി രൂപയുടെ ഇൻഷുറൻസ് ആണ് സമീപ വാസികൾക്കുംഫ്ലാറ്റുകൾക്കുമായി നിശ്ചയിച്ചത്. ആൽഫാ ടവറുകൾക്ക് 50 കോടിരൂപയും ഹോളിഫെയ്ത്തിന് 25 കോടി രൂപയും ആണ് തുക നിശ്ചയിച്ചത്. ജെയിൻ ഹൗസിങ്സിനുംഗോൾഡൻ കായലോരത്തിനുമായിപത്ത് കോടി വീതമാണ് ഇൻഷുറൻസ് നിശ്ചയിച്ചിരിക്കുന്നത്. ഫ്ളാറ്റുകൾ പൊളിക്കുന്ന മൂന്ന് നാല്മണിക്കൂർ സമയത്തേക്ക് തൊട്ടടുത്ത താമസക്കാരെ മാറ്റിത്താമസിപ്പിക്കാനും ധാരണയായിട്ടുണ്ട്. content highlights:Date and time decided for the demolition of Maradu Flats

from mathrubhumi.latestnews.rssfeed https://ift.tt/376GQQ4
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍