തിരുവനന്തപുരം: അവതാരികയും മോഡലുമായ ജാഗീ ജോണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. മരണത്തിൽ സംശയാസ്പദമായ രീതിയിൽ ഒന്നുമില്ലെന്നും കുഴഞ്ഞോ മറ്റോ നിലത്തു വീണപ്പോൾ തലയ്ക്കേറ്റ പരിക്കാണ് മരണക്കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. നവമാധ്യമങ്ങളിലൂടെ പ്രശസ്തയായ ജാഗീ ജോണിനെതിങ്കളാഴ്ച വൈകീട്ടോടെയാണ്തിരുവനന്തപുരത്തെ കുറവൻകോണത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി അമ്മ ഗ്രേസ് ജോണിനൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. ഞായറാഴ്ച കൊച്ചിയിലുള്ള സുഹൃത്തിനോടാണ് ജാഗി അവസാമനായി ഫോണിൽ സംസാരിച്ചത്. പിന്നീട് ഫോണിൽ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മറുപടി കിട്ടാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ അടുക്കളയിൽ തറയിൽ കിടക്കുന്ന നിലയിൽ ജാഗിയെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണക്കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. Content Highlights: no mysterious in Jaggi John death, police says
from mathrubhumi.latestnews.rssfeed https://ift.tt/2PRlsZk
via IFTTT
0 അഭിപ്രായങ്ങള്‍