പൗരത്വ ഭേദഗതി; പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീൻ. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ നിരീക്ഷിച്ചു വരികയാണെന്നും കർശന നടപടിയുണ്ടാകുമെന്നും കാണിച്ച് ഡീൻവിദ്യാർഥികൾക്ക് മെയിൽ അയച്ചിട്ടുമുണ്ട്. അതേസമയം നടപടിയുണ്ടാകുമെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. എന്ത് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ഐ.ഐ.ടി ക്യാമ്പസിനുള്ളിൽ നടന്നിരുന്നു. പുറത്തുള്ള സമരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തിരുന്നു. content highlights:will take action against students participating caa protest says iit madras dean

from mathrubhumi.latestnews.rssfeed https://ift.tt/38WMSVb
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍