ഇ വാർത്ത | evartha
സമരക്കാരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം; മോദിയുടെ പ്രസ്താവന മുസ്ലീം വിരോധം കൊണ്ടെന്ന് തരൂര്‍

കോഴിക്കോട്: പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലീം വിരോധം കൊണ്ടാണെന്ന് തരൂര്‍ പറഞ്ഞു.ഇത്തരം പ്രസ്താവനകള്‍ പ്രധാനമന്ത്രി ആയ ശേഷവും ആവര്‍ത്തിക്കുന്നത് മോശമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സമരം ഇനിയും ശക്തമാകുമെന്നും ശശി തരൂര്‍
പറഞ്ഞു ജനകീയ പ്രതിഷേധം കനത്തതോടെ എന്‍ആര്‍സി നടപ്പാക്കാന്‍ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ സമരത്തിനില്ലെങ്കിലും പ്രിയങ്കയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PMns5a
via IFTTT
0 അഭിപ്രായങ്ങള്‍