മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞചെയ്തു; ആദിത്യ താക്കറെയും മന്ത്രിസഭയില്‍

മുംബൈ: എൻസിപി നേതാവ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ളമഹാവികാസ് അഘാഡി സർക്കാറിൽ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. വിദ്യാഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങളിൽ അജിത് പവറിന് പുറമേ എൻസിപിയിൽ നിന്ന് പതിമൂന്ന് പേരും ശിവസേനയിൽ നിന്ന് 12 പേരും കോൺഗ്രസിൽനിന്ന് പത്ത് പേരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉദ്ധവ് താക്കറയുടെ മകൻ ആദിത്യ താക്കറെയും മന്ത്രിസഭയിലുണ്ട്.നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയൊടൊപ്പം ആറു കാബിനറ്റ് മന്ത്രിമാരാണ് അധികാരമേറ്റിരുന്നത്. മൂന്ന് പാർട്ടികളിലായി രണ്ട് മന്ത്രിമാർ വീതമാണ് അന്ന് അധികാരമേറ്റത്. ഒരു മാസത്തെ ഇടവേളയിൽ രണ്ട് വ്യത്യസ്ത സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകതയും അജിത് പവാറിനുണ്ട്. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പവും ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് ശേഷം പാർട്ടി നേതൃനിരയിലേക്ക് തിരിച്ചെത്തിയ അജിത് പവാർ മഹാവികാസ് അഘാഡി സർക്കാറിലെ സുപ്രധാന പദവിയിലേക്കുമെത്തി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോകൻ ചൗഹാനും മഹാവികാസ് അഘാഡി മന്ത്രിസഭയിലുണ്ട്.കോൺഗ്രസ് മുൻമുഖ്യമന്ത്രി പൃത്വിരാജ് ചൗഹാൻ മന്ത്രി സഭയിൽ ഉൾപ്പെട്ടിട്ടില്ല.ആകെയുള്ള 36 മന്ത്രിമാരിൽ 26 പേർക്കും ക്യാബിനെറ്റ് പദവിയുണ്ട്. Content Highlights;Ajit Pawar Takes Oath as Deputy CM, Aaditya Thackeray Join Maharashtra Cabinet

from mathrubhumi.latestnews.rssfeed https://ift.tt/2Q9zVjx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍