സ്കൂട്ടര്‍ സവാരി: പ്രിയങ്ക പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് സിആര്‍പിഎഫ്

ലഖ്നൗ: വിരമിച്ച ഐപിഎസ് ഓഫീസർ എസ്.ആർ ദാരാപുരിയുടെ വസതിയിലേക്ക് നടത്തിയ സന്ദർശനത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പ്രോട്ടോക്കോൾ ലംഘിച്ചതായിസിആർപിഎഫ്. ഡിസംബർ 28-ന് പിസിസി ഓഫീസ് സന്ദർശിക്കുമെന്ന് മാത്രമാണ് പ്രിയങ്ക അറിയിച്ചിരുന്നതെന്നും എന്നാൽ മുൻകൂട്ടി തീരുമാനിക്കാതെ മറ്റുയാത്രകൾ ഇവർ നടത്തിയെന്നുമാണ് സിആർപിഎഫിന്റെ ആരോപണം. മുൻകൂട്ടി അറിയിക്കാതെ യാത്രകൾ നടത്തുക വഴി സെക്യൂരിറ്റി പ്രോട്ടോക്കോൾ ലംഘനമാണ് പ്രിയങ്ക നടത്തിയത്. പേഴ്സണൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയില്ലാതെ സാധാരണ വാഹനത്തിലാണ് അവർ യാത്ര ചെയ്തത്. പാർട്ടി പ്രവർത്തകനൊപ്പം ടൂ-വീലറിൽ യാത്ര ചെയ്തതും സെക്യൂരിറ്റി പ്രോട്ടോക്കോൾ ലംഘനമാണെന്ന്സിആർപിഎഫ് പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദർശിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം പോയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു. പോലീസ് തന്നെ തടഞ്ഞുവെന്നും കൈയേറ്റം ചെയ്തെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾ കർത്തവ്യം നിർവഹിക്കുക മാത്രമാണ് ചെയ്തെന്നായിരുന്നു ഉത്തർപ്രദേശ് പോലീസ് നൽകിയ വിശദീകരണം. ഇതിനെ പിന്തുണയ്ക്കുന്നതാണ് സിആർപിഎഫിന്റെ പ്രസ്താവന.പ്രിയങ്ക ഗാന്ധി വന്ദ്രയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത് സിആർപിഎഫാണ്. അതേസമയം, പോലീസ് തടഞ്ഞതോടെ പ്രിയങ്കയെ സ്കൂട്ടറിൽ കൊണ്ടുപോയ പാർട്ടി പ്രവർത്തകന് കഴിഞ്ഞദിവസം യുപി പോലീസ് 6100 രൂപ പിഴ ചുമത്തി. ഹെൽമെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് പ്രാദേശിക കോൺഗ്രസ് നേതാവായ ധീരജ് ഗുജ്റാറിന്പോലീസ് പിഴയിട്ടത്. Content Highlights:Priyanka Gandhi violated protocol : CRPF

from mathrubhumi.latestnews.rssfeed https://ift.tt/2MGveeL
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍