അവസാനിക്കാത്ത ആഘോഷവുമായി ‘ധമാക്ക’യുടെ പുതിയ ട്രെയ്‌ലര്‍

ഇ വാർത്ത | evartha
അവസാനിക്കാത്ത ആഘോഷവുമായി ‘ധമാക്ക’യുടെ പുതിയ ട്രെയ്‌ലര്‍

മലയാളികളെ എക്കാലവും രസിപ്പിച്ചിട്ടുള്ള താരങ്ങളായ മുകേഷ് ഉര്‍വ്വശി ടീമിൻ്റെ കിടിലൻ കോമഡി രംഗങ്ങളും നൂറിൻ ഷെരീഫിൻ്റെ അടിപൊളി ചുവടുകളുള്ള രംഗങ്ങളുമായി ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധമാക്ക’യുടെ ട്രെയ്‌ലര്‍ പുറത്തെത്തി.

സിനിമയുടെ കഥയും സംവിധായകന്റേത് തന്നെയാണ്. സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍.

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’യിൽ നിക്കി ഗൽറാണി, മുകേഷ്‌, ഉർവ്വശി, ഇന്നസെന്റ്, ധർമ്മജൻ, ഹരീഷ്‌ കണാരൻ, സലിം കുമാർ, ഷാലിൻ സോയ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2t7jMSE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍