'പിറന്ന മണ്ണില്ലെങ്കില്‍ പിന്നെന്തിന് ശരീരം'തളര്‍ച്ചയെ മറന്ന് റയീസും സമരത്തിന്റെ മുന്‍നിരയില്‍

കോഴിക്കോട്: റയീസ് ഹിദായ, അതിജീവനത്തിന്റെ പോരാട്ടത്തിന്റെ കഥ പറയുമ്പോൾ മലയാളി ഒരിക്കലെങ്കിലും ഓർത്തിരിക്കും ഈ ചേളാരി വെളിമുക്ക് സ്വദേശിയുടെ പേര്. ശരീരത്തിന്റെ 90 ശതമാനം ഭാഗവും തളർന്ന് പോയ റയീസ് സ്ട്രെച്ചറിൽ കിടന്ന് ചെയ്യാത്ത യാത്രകളില്ല. കീഴടക്കാത്ത സ്വപ്നങ്ങളില്ല. ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യത്ത് കത്തി പടരുമ്പോൾ അതിന്റെ മുൻനിരയിലുമുണ്ട് ഈ ചെറുപ്പക്കാരൻ. രാജ്യം ഉണർന്നിരിക്കുമ്പോൾ തനിക്ക് മാത്രം തളർന്നിരിക്കാൻ കഴിയില്ലെന്ന് ഉറക്കെ പറയുകയാണ് റയീസ്അങ്ങനെ തളർച്ചയോട് തൽക്കാലം സലാംപറഞ്ഞ് സമരമുഖത്തെത്തി. ജാമിയയിൽ വിദ്യാർഥികളെ ക്രൂരമായി മർദിച്ച ദിവസം അർധരാത്രി നടന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഉപരോധത്തിന് എത്തിയത് മുതൽ സമരത്തിന്റെ മുൻനിരയിലുണ്ട് റയീസ്. ഇന്ന് കോഴിക്കോട് കലാകാരൻമാർ നടത്തിയ ആർട്ട് അറ്റാക്ക് എന്ന പ്രതിഷേധ സമരത്തിലും റയീസ് എത്തി . മാനാഞ്ചിറ മുതൽ ബീച്ച് വരെ നടന്ന പ്രകടനത്തിൽ കൂട്ടുകാരുടെ സഹായത്തോടെസ്ട്രെച്ചറിൽ കിടന്നാണ് റയീസ് ആദ്യാവസാനം വരെ സമരത്തിന്റെ ഭാഗമായത്. ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവുമെല്ലാം ഒരുക്കി കൂട്ടുകാരുമുണ്ട്. അങ്ങനെരാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ കേന്ദ്ര സർക്കാർ നയത്തിനെതിരേയുള്ള സമര പ്രതീകം കൂടിയായി മാറി റയീസ്. സംയുക്ത സമര സമിതി കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിലും റയീസ് ഹിദായയുണ്ടായിരുന്നു. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെയോ മതസംഘടനയെയോ പ്രതിനിധീകരിച്ചല്ല പങ്കെടുത്തത്. പകരം സ്വന്തം ഇഷ്ടപ്രകാരം നിലപാടിന്റെ ഭാഗമായി ഇറങ്ങി തിരിച്ചത്. 17 വർഷം മുമ്പ് നടന്ന അപകടത്തിൽ ശരീരത്തിന്റെ 90 ശതമാനവും തളർന്ന് പോയി. തല മാത്രമാണ് ഇപ്പോൾ അനക്കാൻ പറ്റുന്നത്. ആഗ്രഹിക്കുന്ന സ്ഥലത്ത് അവനെ എത്തിക്കുന്നത് സുഹൃത്തുക്കളാണ്. ഇവരോടൊപ്പം തന്നെയാണ് സമരത്തിന്റെ ഭാഗമാവുന്നതും. Content Highlights: CAA Protest in Calicut

from mathrubhumi.latestnews.rssfeed https://ift.tt/2SrubTJ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍