ന്യൂഡൽഹി: ഡൽഹിയിലെ ദര്യഗഞ്ജിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അർധരാത്രിയിലും പ്രതിഷേധം. ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ നൂറുകണക്കിന് പേർ പങ്കെടുത്ത പ്രതിഷേധം പുലർച്ചയും തുടർന്നു. പിടികൂടിയ 40 ഓളം പേരിൽ എട്ടോളം കുട്ടികളുമുണ്ട്. മാതാപിതാക്കളെത്തിയാൽ മാത്രമെ ഇവരെ വിട്ടയക്കൂവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 14-15 വയസിനിടയിലുള്ളവരാണ് ഇവർ. പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെതിരെ ഡൽഹി ചീഫ് മെട്രോപൊളിയൻ മജിസ്ട്രേറ്റ് രംഗത്തെത്തിയിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവർക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകണമെന്നും മജിസ്ട്രേറ്റ് ദര്യഗഞ്ജ് പോലീസിന് നിർദേശം നൽകി. ദര്യഗഞ്ജിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തിനിടെയാണ് നാല്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഡൽഹി ജുമാ മസ്ജിദിൽ നിന്ന് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 3.30 ഓടെയായിരുന്നു ഇത്. ജുമാ മസ്ജിദിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ചന്ദ്രശേഖർ ആസാദിനെ പിടികൂടാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. Content Highlights:Protests Outside Delhi Police Headquarters-Bhim Army Chief Chandrashekhar Azad has been detained
from mathrubhumi.latestnews.rssfeed https://ift.tt/35LbNsz
via IFTTT
0 അഭിപ്രായങ്ങള്‍