സന്ദീപ് വാര്യരുടെ പരാമര്‍ശം അസഹിഷ്ണുതയുടെ മറ്റൊരു ഭാവം: മന്ത്രി കെ കെ ശൈലജ

ഇ വാർത്ത | evartha
സന്ദീപ് വാര്യരുടെ പരാമര്‍ശം അസഹിഷ്ണുതയുടെ മറ്റൊരു ഭാവം: മന്ത്രി കെ കെ ശൈലജ

കേരളത്തിൽ പൗരത്വ പ്രക്ഷോഭത്തിനിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശം ഭീഷണിയെന്ന് മന്ത്രി കെ കെ ശൈലജ. നികുതി അടക്കാത്ത എല്ലാവരെയും പിടികൂടണം, എന്നാല്‍ പ്രകടനത്തിന് പോകുന്നവർ അനുഭവിക്കും എന്ന് പറയുന്നത് അസഹിഷ്ണുതയുടെ മറ്റൊരു ഭാവമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഇതിനോടകം ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും വ്യക്തമാക്കി ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്തെത്തിയിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PVz9X3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍