തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽമത്സ്യത്തൊഴിലാളികൾക്കും കടൽത്തീരത്തേയ്ക്കുള്ള വിനോദ സഞ്ചാരികൾക്കുംസംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടൽത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്.അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദംകൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളതീരത്തും തെക്ക് അറബിക്കടൽ, മാലദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും ഞായറാഴ്ച മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാവും. ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കൂടാതെ, അടുത്ത നാല് ദിവസങ്ങളിലും കാറ്റും മോശം കാലാവസ്ഥയും തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വരുംദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഈ ദിവസങ്ങളിൽ താഴെപ്പറയുന്ന മേഖലകളിൽമത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്- 02-12-2019- ലക്ഷദ്വീപ് മേഖല, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകും. തെക്ക് പടിഞ്ഞാറ് അറബിക്കടൽ, ലക്ഷദ്വീപ് മേഖല, കേരള തീരം, കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. 03-12-2019- തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരും. 04-12-2019- തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 വരെ (ചില നേരങ്ങളിൽ 70 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയുമുണ്ടാകും. 05-12-2019- തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും. Content Highlights:Low Pressure Area In Arabian Sea: Coastal Kerala on alert
from mathrubhumi.latestnews.rssfeed https://ift.tt/37U5JzK
via IFTTT
0 അഭിപ്രായങ്ങള്‍