റാഞ്ചി: ജാർഖണ്ഡിൽ ഭരണം കൈവിട്ട ബിജെപിക്ക് കനത്ത പ്രഹരമായിമുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമടക്കം പരാജയത്തിലേക്ക്. ജംഷഡ്പൂർ ഈസ്റ്റിൽ മത്സരിച്ച മുഖ്യമന്ത്രി രഘുബർദാസുംചക്രധർപുറിൽ മത്സരിച്ച പാർട്ടി സംസ്ഥാന അധ്യക്ഷൻ ലക്ഷമൺ ഗിലുവയുമാണ് പരാജപാതയിലുള്ളത്. ലക്ഷമൺ ഗിലുവയുമാണ് പരാജയത്തെ മുഖാമുഖം കാണുന്നത്. 8000 ത്തിലധികം വോട്ടുകൾക്കാണ് സംസ്ഥാന അധ്യക്ഷൻ പിന്നിലായത്.ജാർഖണ്ഡ് മുക്തി മോർച്ചയുടെ ശശിബ്ഹുസൻ സമദാണ് ചക്രധർപുറിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനം വന്നിട്ടില്ല. ജംഷഡ്പൂരിൽമുഖ്യമന്ത്രി രഘുബർ ദാസ് മൂവായിരത്തിലധികം വോട്ടുകൾക്കാണ് പിന്നിൽ. ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായ സരയു റായിയാണ് രഘുബർ ദാസിന് വെല്ലുവിളിയായത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും. എന്നാൽ അവസാന ഘട്ടത്തിലേക്കെത്തിയപ്പോൾ സരയു റായ് ഏറെ മുന്നിലേക്കെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഭരണം തന്നെ ഏകദേശം നഷ്ടമായ ബിജെപിക്ക് പാർട്ടിയുടെ മുൻനിര നേതാക്കളുടെ തോൽവി ഇരുട്ടിടിയാകും. Content Highlights:Jharkhand CM and BJP state president-Jharkhand election result
from mathrubhumi.latestnews.rssfeed https://ift.tt/2POjLLZ
via IFTTT
0 അഭിപ്രായങ്ങള്‍