അലീഗഢ്‌ സംഘര്‍ഷം: പോലീസ് പ്രതിഷേധക്കാരെ നേരിട്ടത് ജയ്ശ്രീറാം വിളിച്ചെന്ന് റിപ്പോര്‍ട്ട്

ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരായി അലീഗഢ് മുസ്ലിം സർവലകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയതായി റിപ്പോർട്ട്. യുദ്ധസമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചും ഭീകരവാദികളെ നേരിടുന്നതിന് സമാനമായിട്ടുമാണ് ഉത്തർപ്രദേശ് പോലീസ് വിദ്യാർഥികളെ നേരിട്ടെതെന്നുമാണ് റിപ്പോർട്ട്. മുൻ ഐഎഎസ് ഓഫീസർ ഹർഷ് മന്ദർ, പ്രെഫസർ നന്ദിനി സുന്ദർ എഴുത്തുകാരൻ നടാഷ ബദ്വാർ എന്നിവരടക്കം 13 മനുഷ്യാവകാശ പ്രവർത്തർ നടത്തിയ വസ്തുതാന്വേഷറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സംഭവ സമയത്ത് ക്യാമ്പസിലുണ്ടായിരുന്ന വിദ്യാർഥികൾ, അധ്യാപകർ, മറ്റു ദൃക്സാക്ഷികളിൽ നിന്നടക്കം മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കടുത്ത മനുഷ്യാകാശ ലംഘനങ്ങൾ നടന്നുവെന്നും പോലീസിന്റെ ക്രൂരമായ നടപടികളിൽ നിന്ന് വിദ്യാർഥികളേയും മറ്റും സംരക്ഷിക്കുന്നതിൽ നിന്ന് സർവകലാശാലാ ഭരണകൂടം പരാജയപ്പെട്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു. ടിയർ ഗ്യാസ് ഷെല്ലാണെന്ന് കരുതി പോലീസ് എറിഞ്ഞ സ്റ്റൺ ഗ്രനേഡ് എടുത്ത വിദ്യാർഥിക്ക് കൈ നഷ്ടപ്പെട്ടു. ജയ് ശ്രീറാം അടക്കമുള്ള മുദ്രാവാക്യങ്ങളുയർത്തിയാണ് വിദ്യാർഥികളെ പോലീസ് നേരിട്ടത്. അവരുടെ വാഹനങ്ങളടക്കം അടിച്ച് തകർത്തു. വിദ്യാർഥികളെ തീവ്രവാദികളെന്നടക്കം ചില പോലീസുകാർ വിളിച്ചുവെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. സർവകലാശാല വൈസ് ചാൻസലറാണ് ക്യാമ്പസിലേക്ക് പോലീസിനെ വിളിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റൺ ഗ്രനേഡ് പോലീസ് ഉപയോഗിച്ചെന്ന് അലീഗഢ് എസ്പി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റൺ ഗ്രനേഡുകൾ മാരകമല്ല. ആളുകളെ ചിതറി ഓടിക്കാൻ വേണ്ടിയാണ് ഉപയോഗിച്ചത്. എത്ര സ്റ്റൺ ഗ്രനേഡുകൾ ഉപയോഗിച്ചെന്ന് അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്ന് എസ്.പി.അഭിഷേക് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മറ്റു ആരോപണങ്ങൾ സത്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഉത്തർപ്രദേശിൽ ആകമാനം മരിച്ചവരുടെ എണ്ണം 20 ആയിട്ടുണ്ട്. Content Highlights:Report on AMU violence-Cops raised Jai Shri Ram slogans

from mathrubhumi.latestnews.rssfeed https://ift.tt/374vqMH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍