ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തി; രവീണ ടണ്ഡന്‍, ഫറാ ഖാന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു

ഇ വാർത്ത | evartha
ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തി; രവീണ ടണ്ഡന്‍, ഫറാ ഖാന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു

ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ബോളിവുഡ് താരമായ രവീണ ടണ്ഡന്‍, സംവിധായിക ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരക ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവർ ടെലിവിഷന്‍ ഷോയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നുമാണ് കേസ്.

സോനു ജാഫര്‍ എന്ന വ്യക്തി നൽകിയ പരാതിയിൽ പഞ്ചാബിലെ അഞ്ജല പോലീസാണ് കേസെടുത്തത്. പരാതിയിന്മേൽ ഐപിസി സെക്ഷന്‍ 295 എ വകുപ്പ് പ്രകാരമാണ് കേസ്. ക്രിസ്മസ് ദിനത്തിന്റെ തലേന്നായിരുന്നു പരിപാടി. ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമൃത്‍സര്‍ റൂറല്‍ എസ് എസ് പി വിക്രം ജീത് ദഗ്ഗല്‍ അറിയിച്ചു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3501LCG
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍