തളിപ്പറമ്പ്/മാലൂർ: സിനിമാനടൻ ദിലീപ് ശനിയാഴ്ച തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലും മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിലും ദർശനം നടത്തി. രാവിലെ ഒൻപതിന് രാജരാജേശ്വരക്ഷേത്രത്തിലെത്തിയ ദിലീപിനെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി ഉപഹാരം നൽകി സ്വീകരിച്ചു. ഗോപാലകൃഷ്ണൻ എന്ന പേരിൽ ഉത്രാടം നക്ഷത്രത്തിൽ രാജരാജേശ്വരന് പൊന്നിൻകുടംവെച്ച് തൊഴുതു. അനുജൻ അനൂപും രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. സുഹൃത്തിനൊപ്പം പുലർച്ചെ അഞ്ചിന് മൃദംഗശൈലേശ്വരിക്ഷേത്രത്തിലെത്തിയ ദിലീപ് ദേവിക്കുമുന്നിൽ നെയ് സമർപ്പിച്ചു. നെയ്യ് വിളക്ക് വെച്ച് പ്രാർഥിച്ചു. ഗോപാലകൃഷ്ണൻ ഉത്രാടം നക്ഷത്രം എന്നപേരിൽ വിശേഷാൽ നിറമാലയും നടത്തി. ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കും വേണ്ടി ഭാഗ്യസൂക്തപുഷ്പാഞ്ജലിയും നടത്തി. ക്ഷേത്രഭാരവാഹികളായ എം.കെ.പ്രഭാകരൻ, മുരളി മുഴക്കുന്ന്, ഇ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ദിലീപിനെ സ്വീകരിച്ചു. Content Highlights:Actor Dileep visits Rajarajeshwara Temple and Mridangasyleshwari Temple
from mathrubhumi.latestnews.rssfeed https://ift.tt/2QbFTPs
via IFTTT
0 അഭിപ്രായങ്ങള്‍