സംരക്ഷണം നല്‍കാനാകില്ലെന്ന് എഴുതിനല്‍കണം-തൃപ്തി ദേശായി; നൽകുന്നതിൽ പ്രശ്നമില്ലെന്ന് നിയമോപദേശം

കൊച്ചി: ശബരിമല ദർശനത്തിന് സംരക്ഷണം നൽകാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ അത് രേഖാമൂലം എഴുതിനൽകണമെന്ന് തൃപ്തി ദേശായി. ശബരിമലയിൽ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനൽകിയാൽ തങ്ങൾ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു. ഇക്കാര്യത്തിൽ രേഖാമൂലം മറുപടി നൽകുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. തുടർന്ന് സംരക്ഷണം നൽകാനാകില്ലെന്ന കാര്യം എഴുതിനൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാൽ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തിദേശായിക്ക് നൽകും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാൽ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ശബരിമലയിലേക്ക് പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഇക്കാര്യം തൃപ്തി ദേശായിയെ അറിയിക്കുകയും ചെയ്തു. തിരികെ മടങ്ങാൻ വിമാനത്താവളത്തിലെത്തിക്കാൻ സംരക്ഷണം നൽകാമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. Content Highlights:sabarimala: trupti desai wants written explanation from police, police gets legal advice from state attorney

from mathrubhumi.latestnews.rssfeed https://ift.tt/2qKDB17
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍