പത്ത് പേരായി ചുരുങ്ങിയിട്ടും ബെംഗളൂരുവിനെ സമനിലയില്‍ പിടിച്ച് ഹൈദരാബാദ്

ഗച്ചിബൗളി:ഇഞ്ചുറി ടൈമിലെ ഗോളിൽ ബെംഗളൂരു എഫ്.സിയെ സമനിലയിൽ പിടിച്ച് ഹൈദരാബാദ് എഫ്.സി. 56-ാം മിനിറ്റിൽ സാഹിൽ പൻവാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന മിനിറ്റിൽ ഹൈദരബാദ് സമിനല ഗോൾ കണ്ടെത്തുകയായിരുന്നു. 92-ാം മിനിറ്റിൽ പകരക്കാരൻ റോബിൻ സിങ്ങാണ് ലക്ഷ്യംകണ്ടത്. അതേസമയം, കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബെംഗളൂരു എഫ്.സി ലീഡെടുത്തിരുന്നു. സുനിൽ ഛേത്രി ആയിരുന്നു ഗോൾ സ്കോറർ. ആറു കളിയിൽ പത്തു പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. നാലുപോയന്റുള്ള ഹൈദരാബാദ് അവസാനസ്ഥാനത്തും. പത്തുപോയന്റുള്ള എ.ടി.കെ. കൊൽക്കത്തയാണ് ലീഗിൽ മുന്നിൽ. Content Highlights: ISL 2019 Hyderabad FC vs Bengaluru FC

from mathrubhumi.latestnews.rssfeed https://ift.tt/37Z50gG
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍