ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിന് പുറകെ സമാനമായ രീതിയിൽ മറ്റൊരു യുവതിയുടെ മൃതദേഹംകൂടി കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തി. ഹൈദരാബാദിലെ ശംഷാബാദിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറുടെ മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയാണ് രണ്ടാമത്തെമൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ മരണത്തിൽ രാജ്യത്താകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവവും. വ്യാഴാഴ്ചയാണ് വെറ്ററിനറി ഡോക്ടറായ പ്രിയങ്കാ റെഡ്ഡിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതശരീരം കത്തിച്ച നിലയിൽ ഷാദ്നഗറിലെ പാലത്തിനു താഴെ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്കൂട്ടറിന്റെ ടയർ പഞ്ചറായിരുന്നു. ഇതിനിടെ സ്കൂട്ടർ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. സമാനരീതിയിലുള്ള മരണമായതിനാൽ രണ്ട് മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. Content Highlights: another woman dead body found where same as the veterinarians death
from mathrubhumi.latestnews.rssfeed https://ift.tt/2XZVtkF
via IFTTT
0 അഭിപ്രായങ്ങള്‍