മുംബൈ: മലക്കംമറിച്ചിലുകൾക്കൊടുവിൽ അജിത് പവാർ എൻസിപി എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തി. ശിവസേനയുടെ നേതൃത്വത്തിൽ എൻസിപി-കോൺഗ്രസ് കക്ഷികളടക്കമുള്ള സഖ്യം സർക്കാർ രൂപീകരണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് അജിത് പവാറിന്റെ മടങ്ങിവരവ്. പുതിയ സർക്കാർ രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് എൻസിപി എംഎൽഎമാരുടെ യോഗം ചേരുന്നത്. വൈ. ബി ചവാൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസ് പാട്ടീൽ എന്നിവരും പങ്കെടുക്കുന്നുണ്ട്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ എൻസിപിയുടെ പാർലമെന്ററി പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തുനിന്ന് അജിത് പവാറിനെ നീക്കിയിരുന്നു. ഇപ്പോഴത്തെ മടങ്ങിവരവിന്റെ പശ്ചാത്തലത്തിൽ,കുടുംബ പോരിലേക്ക് വിഷയം പോകാതെ അജിത്തിന് മന്ത്രിസ്ഥാനം നൽകാനും ശരദ് പവാർ തയ്യാറായേക്കും.ഇനി ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തന്നെ അദ്ദേഹം വന്നേക്കുമോയെന്നും രാഷ്ട്രീയരംഗം ഉറ്റുനോക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, കെ.സി വേണുഗോപാൽ എന്നിവർ ഇന്ന് എൻസിപി നേതാവ് ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുന്നുണ്ട്. പുതിയ സർക്കാരിൽമന്ത്രിസ്ഥാനങ്ങൾ പങ്കുവയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ട്. Content Highlights:Maharashtra Politics: Ajit Pawar attends NCP MLAs meet in Mumbai
from mathrubhumi.latestnews.rssfeed https://ift.tt/2XPBJQR
via IFTTT
0 അഭിപ്രായങ്ങള്‍