മഹാരാഷ്ട്രീയം: സുപ്രീം കോടതിയില്‍ ഇരുകൂട്ടര്‍ക്കും വേണ്ടി ഹാജരാകുന്നത് പ്രമുഖ അഭിഭാഷകര്‍

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ രൂപവത്കരണവുമായിബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുമ്പോൾ ബിജെപിക്കും പ്രതിപക്ഷ കക്ഷികൾക്കും വേണ്ടി ഹാജരാകുന്നത് രാജ്യത്തെ പ്രമുഖരായ അഭിഭാഷകരാണ്. മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കാതെ സർക്കാരുണ്ടാക്കാനുള്ള ബിജെപി നീക്കത്തിന് ഗവർണർ അനുമതി നൽകിയത് ചോദ്യം ചെയ്തുകൊണ്ട് എൻസിപിയും ശിവസേനയും കോൺഗ്രസും അടങ്ങുന്ന പ്രതിപക്ഷ കക്ഷികൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പതിനൊന്നരയ്ക്ക് പരിഗണിക്കും. പ്രതിപക്ഷ സംഖ്യത്തിന് വേണ്ടി കപിൽ സിബലും അഭിഷേക് മനു സിങ്വിയും ഹാജരാകും. ഇവർക്ക് പുറമെ സൽമാൻ ഗുർഷിദ് വിവേക് ടണ്ടൺ എന്നിവരെ ഹാജരാക്കാനുള്ള ശ്രമവുംനടക്കുന്നുണ്ട്. എതിർ കക്ഷിയായ കേന്ദ്രസർക്കാറിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് ഹാജരാകുന്നത്. 2018ൽ കർണാടക സർക്കാർ രൂപവത്കരണം കോടതിയിലെത്തിയപ്പോഴും കേന്ദ്ര സർക്കാരിനുവേണ്ടി കെ.കെ വേണുഗോപാലാണ് ഹാജരായത്. മഹാരാഷ്ട്ര ഗർണറുടെ ഓഫീസിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരാകുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുവേണ്ടി മുകുൾ റോത്തകി ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. ഹരീഷ് സാൽവെയെ ഹാജരാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കോടതി അവധി ദിവസമായതിനാൽ 11 മണിയോടെ മാത്രമെ അഭിഭാഷകർ ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകു. Content Highlight: Maharashtra Govt Formation;Prominent advocate like Kapil Sibal, Singhvi appear in court

from mathrubhumi.latestnews.rssfeed https://ift.tt/34gTqv5
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍